ബൈക്കില്‍ കണ്ടെത്തിയ വോട്ടിങ് യന്ത്രത്തില്‍ 15 വോട്ട്; വോട്ടിങ് യന്ത്രം കടത്തിയ ആള്‍ക്കെതിരെ നടപടിയില്ല
ഏപ്രില്‍ ആറിനാണ് വേളാച്ചേരിക്കടുത്ത പോളിങ് ബുത്തില്‍ നിന്നുള്ള വോട്ടിങ് യന്ത്രവുമായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ ജീവനക്കാരനെ പിടികൂടുന്നത്
ചെന്നൈയില്‍ ബൈക്കില്‍ കൊണ്ടുപോകുന്നതിനിടെ പിടികൂടിയ വോട്ടിങ് യന്ത്രത്തില്‍ 15 വോട്ടുകള്‍ പോള്‍ ചെയ്തിരുന്നതായി തമിഴ്നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. 50 മിനിറ്റോളമാണ് യന്ത്രം വോട്ടിങ്ങിനായി ഉപയോഗിച്ചത്.
ഏപ്രില്‍ ആറിനാണ് വേളാച്ചേരിക്കടുത്ത പോളിങ് ബുത്തില്‍ നിന്നുള്ള വോട്ടിങ് യന്ത്രവുമായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ ജീവനക്കാരനെ പിടികൂടുന്നത്. ഡി.എം.കെ-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇയാളെ പിടികൂടിയത്. യന്ത്രം വോട്ടിങ്ങിനുപയോഗിച്ചില്ലെന്നാണ് ആദ്യഘട്ടത്തില്‍ കമ്മീഷന്‍ പറഞ്ഞിരുന്നത്. അതെ സമയം യന്ത്രം കടത്തിയ കോര്‍പ്പറേഷന്‍ ജീവനക്കാരനെതിരെ ഇത് വരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
വിവി പാറ്റ് അടങ്ങുന്ന വോട്ടിങ് ഉപകരണങ്ങളാണ് ഇയാളുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. രണ്ട് വോട്ടിങ് മെഷീനുകള്‍, ഒരു വിവി പാറ്റ് എന്നിവയില്‍ വിവിപാറ്റ് മാത്രമാണ് വോട്ടിങ്ങിന് ഉപയോഗിച്ചതെന്നാണ് കമ്മീഷന്‍ അവകാശവാദം.
അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിക്കു വേണ്ടി പോളിങ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ബൂത്തില്‍ റീപോളിങ് വേണമെന്നും കോണ്‍ഗ്രസ്, മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടു. അതെ സമയം റീ പോളിങ്ങിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടിയെടുക്കേണ്ടതെന്ന് തമിഴ്നാട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സത്യബ്രദ സാഹൂ പ്രതികരിച്ചു.
Adjust Story Font
16