Quantcast

ത്രിപുരയിലെ ഗോത്ര കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തോൽവി

കോൺഗ്രസിനും സി.പി.എമ്മിനും ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല

MediaOne Logo

Web Desk

  • Published:

    10 April 2021 2:29 PM GMT

ത്രിപുരയിലെ ഗോത്ര കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തോൽവി
X

ത്രിപുരയിലെ ഗോത്ര കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് കനത്ത തോൽവി. IPFT (Indigenous Peoples Front of Tripura) യുമായി സഖ്യത്തിലാണ് ത്രിപുരയിൽ ബി.ജെ.പി ഭരിക്കുന്നത്.

ത്രിപുര ഓട്ടോണോമസ് ഡിസ്ട്രിക്ട് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ TIPRA (The Indigenous Progressive Regional Alliance) 28ൽ 18 സീറ്റുകൾ നേടി. ബി.ജെ.പിക്കും സഖ്യകക്ഷിക്കുമായി ആകെ ഒമ്പത് സീറ്റ് മാത്രമാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാർഥി ഒരു സീറ്റും നേടി. കോൺഗ്രസിനും സി.പി.എമ്മിനും ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല.ഈ മാസം ആറിനായിരുന്നു തെരഞ്ഞെടുപ്പ്.

പാർട്ടി പൗരത്വ പ്രക്ഷോഭത്തിൽ എടുത്ത നിലപാടിൽ വിയോജിച്ച് പാർട്ടി വിട്ട മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മാണിക്യ ദേബ് ബർമാന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് TIPRA .

ആകെയുള്ള 30 സീറ്റുകളിൽ 28 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് പ്രതിനിധികളെ ഗവർണർ നോമിനേറ്റ് ചെയ്യും. 20 നിയമസഭാ മണ്ഡലങ്ങളിൽ പടർന്നു കിടക്കുന്നതാണ് 30 സീറ്റുകൾ. 2015 മേയിൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി 25 സീറ്റ് നേടി വിജയിച്ചിരുന്നു.

2018 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി- ഐ.പി.എഫ്.ടി സഖ്യം 20 ൽ 18 സീറ്റ് നേടി ജയിച്ചു കയറിയിരുന്നു. ഓട്ടോണോമസ് ഡിസ്ട്രിക്ട് കൗൺസിലിന് കീഴിൽ ത്രിപുരയുടെ രണ്ടിൽ മൂന്നു ഭാഗം ഉൾപ്പെടുന്നു. അത് കൊണ്ട് തന്നെ ഇവിടത്തെ വോട്ടർമാർ ശക്തമായ രാഷ്ടരീയ ശക്തിയാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story