സിഎഎക്കെതിരെ പ്രതിഷേധിച്ച യുവാവിനെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ്; എഫ്.ഐ.ആര്‍ റദ്ദാക്കി മദ്രാസ് ഹൈക്കോടതി
കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടി പോലീസ് സ്റ്റേഷനിലാണ് ജാഫര്‍ സാദിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്
സിഎഎക്കെതിരെ പ്രതിഷേധിച്ച ജാഫര്‍ സാദിക്കിനെതിരെ കന്യാകുമാരി പൊലീസ് ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കി മദ്രാസ് ഹൈക്കോടതി. പ്രതിഷേധം സമാധാനപരമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആര്‍. ഹേമലത അധ്യക്ഷയായ മദ്രാസ് ഹൈക്കോടതിയുടെ ബെഞ്ച് ജാഫര്‍ സാദിക്കിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിയത്. കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടി പോലീസ് സ്റ്റേഷനിലാണ് ജാഫര്‍ സാദിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
മാര്‍ച്ച് 12നായിരുന്നു സംഭവം. സാധാരണ റൗണ്ട്സിനായി സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ ഇറങ്ങവെയായിരുന്നു സിഎഎ നിയമത്തിനെതിരെ ജാഫര്‍ സാദിക്കും കൂട്ടുകാരും പ്രതിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുകയും റോഡുകളിലെ വാഹനഗതാഗതം തടസപ്പെടുത്തുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ തന്നെയാണ് പ്രധാന പരാതിക്കാരന്‍.
എന്നാല്‍, പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലം അതില്‍ അക്രമവും അനിഷ്ടസംഭവങ്ങളും അരങ്ങേറിയിട്ടില്ലെന്ന് കോടതി വിലയിരുത്തി. കേസില്‍ പറയുന്നതുപോലെയല്ല, പ്രതിഷേധം സമാധാനപരമായിരുന്നു, അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ലെന്നും കോടതി വിലയിരുത്തി.
Adjust Story Font
16