നാസിക്കിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്ന് 22 കോവിഡ് രോഗികള്‍ മരിച്ചു
സംഭവം അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് പറഞ്ഞു
നാസിക്കില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്ന് 22 കോവിഡ് രോഗികള്‍ മരിച്ചു. നൂറോളം രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റി. നാസിക്കിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. ചോർച്ച നിയന്ത്രണവിധേയമാക്കിയതായി ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. സംഭവം അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. 150ഓളം രോഗികളുള്ള ഒരു സ്പെഷ്യല്‍ കോവിഡ് ആശുപത്രിയാണ് സക്കീര്‍ ഹുസൈന്‍ ആശുപത്രി. ചോര്‍ച്ച അവസാനിപ്പിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ഒരു മണിക്കൂറോളം വേണ്ടി വന്നു. ഓക്സിജന്‍ ടാങ്കിലെ ഒരു കോര്‍ക്ക് പ്രവര്‍ത്തിക്കാത്തതിനാലാണ് ചോര്‍ച്ച സംഭവിച്ചത്.
Next Story
Adjust Story Font
16