കോവിഡ് രണ്ടാം തരംഗത്തിൽ ഡോക്ടർമാരുടെ മരണനിരക്ക് കൂടുന്നതായി ഐ.എം.എ
രണ്ടാം തരംഗ കോവിഡ് വ്യാപനത്തിനിടെ ചെറിയ സമയത്തിനുള്ളിൽ 269 ഡോക്ടർമാർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്
കോവിഡ് രണ്ടാം തരംഗത്തിൽ ഡോക്ടർമാരുടെ മരണനിരക്ക് കൂടുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രണ്ടാം തരംഗ കോവിഡ് വ്യാപനത്തിനിടെ ചെറിയ സമയത്തിനുള്ളിൽ തന്നെ 269 ഡോക്ടർമാർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ബിഹാറിൽ 86 പേരും ഉത്തർപ്രദേശിൽ 34 ഡോക്ടർമാരും കോവിഡ് ബാധിച്ച് മരിച്ചതായും ഐ.എം.എ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ച് 736 ഡോക്ടര്‍മാരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ ആകെയെണ്ണം ആയിരം കവിഞ്ഞു. ഇന്ത്യയില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചിട്ട് അഞ്ച് മാസം പിന്നിടുമ്പോഴും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ 66 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ ലഭ്യമായിട്ടുള്ളൂവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. അതിൽ തന്നെ അഞ്ച് ശതമാനത്തിൽ താഴെയാണ് ഡോക്ടർമാർക്ക് വാക്സിൻ ലഭ്യമായതിന്റെ നിരക്ക്.
Next Story
Adjust Story Font
16