Quantcast

കോടാലി കൊണ്ട് നായയുടെ കാലുകള്‍ അറുത്തെടുത്തു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; നാലു പേര്‍ക്കെതിരെ കേസ്

രക്തംവാര്‍ന്നാണ് നായക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    18 Jun 2021 2:48 PM GMT

കോടാലി കൊണ്ട് നായയുടെ കാലുകള്‍ അറുത്തെടുത്തു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; നാലു പേര്‍ക്കെതിരെ കേസ്
X

രാജസ്ഥാനില്‍ നായയെ ക്രൂരമായി കൊന്ന നാലു യുവാക്കള്‍ക്കെതിരെ കേസെടുത്തു. തങ്ങള്‍ വളര്‍ത്തുന്ന ആടിനെ അയല്‍വാസിയുടെ നായ കൊന്നതായി സംശയിച്ചായിരുന്നു ക്രൂരത. ഒരു വീട്ടിലെ നാലു പേര്‍ക്കെതിരെയാണ് രാജസ്ഥാനിലെ അല്‍വാറില്‍ കേസെടുത്തിരിക്കുന്നത്.

മിദ്യ മീണ, ബാബു മീണ, കൃപാല്‍ മീണ, സോനു എന്നിവര്‍ക്കെതിരെയാണ് കേസ്. നായയുടെ മൂന്ന് കാലുകള്‍ അറുത്തെടുത്ത യുവാക്കള്‍ ഇതിന്‍റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി. നായയുടെ ഉടമസ്ഥാനായ അയല്‍വാസി അശോക് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും യുവാക്കള്‍ തടഞ്ഞു.

രക്തംവാര്‍ന്നാണ് നായക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. ക്രൂരകൃത്യത്തിന്‍റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ആടിനെ കൊന്നത് തന്‍റെ നായയല്ലെന്നും തെരുവുനായ്ക്കളാണെന്നും അശോക് പറഞ്ഞു.

TAGS :

Next Story