രാജ്യത്തെ ഏറ്റവും വലിയ വാക്സിൻ യജ്ഞവുമായി ഹൈദരാബാദ്
വാക്‌സിൻ വിതരണത്തിൽ പിറകിൽ നിൽക്കുന്ന മെട്രോ നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്.
നാല്പത്തിനായിരത്തോളം പേർക്ക് വാക്സിൻ നൽകാൻ ലക്ഷ്യമിട്ട് തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദിൽ വാക്സിൻ വിതരണ യജ്ഞം. മാധപൂരിലെ ഹൈടെക്സ് എക്സിബിഷൻ ഗ്രൗണ്ടിൽ ഇന്ന് നടക്കുന്ന വാക്സിൻ യജ്ഞത്തിൽ കോവാക്സിൻ നൽകാനായി മുന്നൂറോളം വാക്സിനേഷൻ കൗണ്ടറുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
" വാക്സിനേഷന് വേണ്ടി ഒരുപാട് പേരാണ് കാത്ത് നിൽക്കുന്നത്. എങ്ങനെ ലഭിക്കുമെന്നോ എവിടെ പോകണമെന്നോ അവർക്കറിയില്ല. ഇത് സാധാരക്കാർക്കു വേണ്ടിയുള്ള യജ്ഞമാണ്. കോർപറേറ്റുകളെ ഞങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. സാധാരണക്കാരന് വന്ന് വാക്സിന് സ്വീകരിച്ച് തിരിച്ച് പോകാൻ അഞ്ച് മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ." സൈബറാബാദ് പോലീസുമായി ചേർന്ന് വാക്സിനേഷൻ സംഘടിപ്പിക്കുന്ന മെഡിക്കവർ ആശുപത്രിയുടെ ചെയർമാൻ ഡോ. അനിൽ കൃഷണ പറഞ്ഞു.
വാക്‌സിൻ വിതരണത്തിൽ പിറകിൽ നിൽക്കുന്ന മെട്രോ നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. തെലുങ്കാനയിൽ ഇത് വരെ പതിനഞ്ച് ലക്ഷത്തോളം പേർക്കാണ് പൂർണമായി വാക്‌സിൻ ലഭിച്ചത്. അമ്പത് ലക്ഷത്തിലധികം പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
Adjust Story Font
16