Quantcast

രാജ്യത്ത് 551 ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കും; ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദേശം  

വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തെരഞ്ഞെടുത്ത ആശുപത്രികളില്‍ പ്ലാന്‍റ് സ്ഥാപിക്കാനാണ് തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2021-04-25 09:19:39.0

Published:

25 April 2021 9:02 AM GMT

രാജ്യത്ത് 551 ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കും; ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദേശം  
X

രാജ്യത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷര്‍ സ്വിംഗ് അഡ്സോർപ്ഷന്‍ (പി.എസ്.എ) ഓക്‌സിജന്‍ ഉത്പാദന പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. പി.എം കെയേഴ്സ് ഫണ്ടിൽ നിന്നാണ് ഇതിനായി പണം അനുവദിച്ചത്. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുക.

വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തെരഞ്ഞെടുത്ത ആശുപത്രികളില്‍ പ്ലാന്‍റ് സ്ഥാപിക്കാനാണ് തീരുമാനം. ഇവിടെ നിന്ന് അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജൻ ലഭ്യമാക്കും.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അനുവദിച്ച പ്ലാന്‍റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

TAGS :

Next Story