ഉത്തർ പ്രദേശ് സർക്കാർ യഥാർത്ഥ കോവിഡ് മരണനിരക്ക് മറച്ചുവെക്കുന്നു: അഖിലേഷ് യാദവ്
ഉത്തർ പ്രദേശ് സർക്കാർ യഥാർത്ഥ കോവിഡ് മരണനിരക്കുകൾ മറച്ചു വെക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതിലൂടെ സർക്കാർ തങ്ങളുടെ യഥാർത്ഥ മുഖം മറച്ചുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വർഷം ജൂലൈ ഒന്ന് മുതൽ ഈ വർഷം മാർച്ച് 31 വരെ ഉത്തർ പ്രദേശിലെ 24 ജില്ലകളിൽ കോവിഡ് മൂലമുള്ള മരണങ്ങൾ ഔദ്യോഗിക കണക്കുകളേക്കാൾ 43 മടങ്ങാണെന്ന റിപോർട്ടുകൾ വന്നതിന് ശേഷമാണ് അഖിലേഷ് യാദവിന്റെ പരാമർശം.
ഒമ്പത് മാസക്കാലത്തെ ഈ ജില്ലകളിലെ ഔദ്യോഗിക കണക്കുകളും വിവരാകാശ നിയമം വഴി കൊടുത്ത അപേക്ഷയിൽ ലഭിച്ച സിവിൽ രെജിസ്ട്രേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണത്തിന്റെ കണക്കും തമ്മിൽ താരതമ്യം ചെയ്താണ് റിപ്പോർട്ട്.
" വിവരാകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം കഴിഞ്ഞ വർഷം ജൂലൈ ഒന്ന് മുതൽ ഈ വർഷം മാർച്ച് 31 വരെ ഉത്തർ പ്രദേശിലെ 24 ജില്ലകളിൽ കോവിഡ് മൂലമുള്ള മരണങ്ങൾ ഔദ്യോഗിക കണക്കുകളേക്കാൾ 43 മടങ്ങാണ്. യഥാർത്ഥത്തിൽ ബി.ജെ.പി സർക്കാർ മറയ്ക്കുന്നത് കണക്കുകളല്ല, പകരം സ്വന്തം മുഖമാണ്" - അദ്ദേഹം ട്വീറ്റ് ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഉത്തർ പ്രദേശിൽ 22,224 പേരാണ് തിങ്കളാഴ്ച വരെ കോവിഡ് ബാധിച്ച് മരിച്ചത്.
सूचना के अधिकार के तहत मिली जानकारी से ये भंडाफोड़ हुआ है कि 31 मार्च, 2021 तक के कोरोनाकाल में 9 महीनों में उप्र के 24 ज़िलों में मृत्यु का आँकड़ा सरकार द्वारा दिये गये आँकड़ों से 43 गुना तक अधिक है।
— Akhilesh Yadav (@yadavakhilesh) June 22, 2021
भाजपा सरकार मृत्यु के आँकड़े नहीं दरअसल अपना मुँह छिपा रही है।#NoMoreBJP
Adjust Story Font
16