ബംഗാളിൽ ബി.ജെ.പിയിലേക്ക് കൂടുമാറിയ തൃണമൂൽ നേതാക്കളുടെ തിരിച്ചൊഴുക്ക് തുടരുന്നു
മുൻ എം.എൽ.എ ദീപേന്ദു വിശ്വാസാണ് അവസാനമായി തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ മടങ്ങാൻ തീരുമാനിച്ചത്
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി വീണ്ടും തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് കൂടുമാറിയ നേതാക്കളുടെ തിരിച്ചൊഴുക്ക് തുടരുന്നു. മുൻ എം.എൽ.എയും ഫുട്ബാൾ താരവുമായിരുന്ന ദീപേന്ദു വിശ്വാസാണ് അവസാനമായി തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ മടങ്ങാൻ തീരുമാനിച്ചത്.
നേരത്തെ ബി.ജെ.പിയിലേക്ക് പോയ സോനാലി ഗുഹ, സരള മുർമു, അമാൽ ആചാര്യ എന്നിവരും തൃണമൂലിലേക്ക് മടങ്ങിയെത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നേതാക്കളുടെ മടങ്ങിവരവിനോട് മമത ബാനർജി ഇതുവരെ പ്രതികരിച്ചിട്ടില്ല.
2016ൽ ബസിർഹത് ദക്ഷിൺ മണ്ഡലത്തിൽ നിന്ന് വിജയിച്ചുവെങ്കിലും ഇക്കുറി സീറ്റ് നൽകാത്തിനെ തുടർന്നാണ് പാർട്ടി വിട്ടതെന്നും വിഷാദ നിമിഷത്തിൽ എടുത്ത തീരുമാനമായിരുന്നു അതെന്നും തെറ്റായിപ്പോയെന്നും ദീപേന്ദു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനറൽ സെക്രട്ടറി സുബ്രത ബക്ഷിയിൽ നിന്ന് പാർട്ടി പതാക ഏറ്റുവാങ്ങാൻ താൽപര്യമുണ്ടെന്നറിയിച്ച് ദീപേന്ദു തിങ്കളാഴ്ച മമതക്ക് കത്തെഴുതി.
Adjust Story Font
16