Quantcast

അലിഗഢ് സർവകലാശാലയിൽ കോവിഡ് ബാധിച്ച് 44 മരണം; ജനിതക പഠനം വേണമെന്ന് ആവശ്യം

MediaOne Logo

Web Desk

  • Updated:

    2021-05-11 16:14:50.0

Published:

11 May 2021 3:45 PM GMT

അലിഗഢ് സർവകലാശാലയിൽ കോവിഡ് ബാധിച്ച് 44 മരണം; ജനിതക പഠനം വേണമെന്ന് ആവശ്യം
X

അലിഗഢ് സർവകലാശാലയിൽ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 44 പേർ കോവിഡ് ബാധിച്ച് മരിച്ചു. പത്തൊമ്പത് പ്രൊഫസർമാരും ഇരുപത്തഞ്ച് അനധ്യാപക ജീവനക്കാരുമാണ് മരണപ്പെട്ടത്. ഇതോടെ സർവകലാശാലയിലെ രോഗ വ്യാപനത്തിൽ ആശങ്കയേറുകയാണ്.

മാരകമായ ഒരു വകഭേദം മൂലമാണ് മരണങ്ങളെന്ന് ചൂണ്ടിക്കാട്ടി ജനിതക പഠനം വേണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർ താരീഖ് മൻസൂർ ഐ.സി.എം.ആറിന് കത്തെഴുതി. വിശദ പഠനത്തിനായി സാമ്പിളുകൾ ഡൽഹിയിലെ സി.എസ്.ഐ.ആറിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചിട്ടുണ്ട്.

" സർവകലാശാലയിലെ ഖബർസ്ഥാൻ നിറഞ്ഞു. ഇതൊരു ഭീകര ദുരന്തമാണ്. വിവിധ അക്കാദമിക റാങ്കുകളിലുള്ള ഒരുപാട് പേർ കോവിഡ് മൂലം മരണപ്പെട്ടു. ആരോഗ്യവാന്മാരായ ഒരുപാട് ചെറുപ്പക്കാരും മരിച്ചു," പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസ്സർ ഡോ. അർഷി ഖാൻ പറഞ്ഞു. ഏകദേശം 30000ത്തോളം വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്. ഇതില്‍ 16000ത്തോളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്.

TAGS :

Next Story