ദിവസവും 700 ടണ്‍ ഓക്‌സിജന്‍ ലഭിക്കുകയാണെങ്കില്‍ ആരും പ്രാണവായു കിട്ടാതെ മരിക്കില്ലെന്ന് കെജ്‌രിവാള്‍
700 ടണ്‍ ഓക്‌സിജന്‍ ലഭ്യമാകുകയാണെങ്കില്‍ 9000-9500 കിടക്കകള്‍ ഡല്‍ഹിയില്‍ കൂടുതൽ സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും
കേന്ദ്ര സര്ക്കാ്രില്‍ നിന്ന് പ്രതിദിനം 700 ടണ്‍ ഓക്‌സിജന്‍ ലഭിക്കുകയാണെങ്കില്‍ ഡല്ഹിിയില്‍ ഒരാളും ഓക്‌സിജന്‍ ക്ഷാമംമൂലം മരിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ ദിവസം ആദ്യമായി ഡല്‍ഹിക്ക് 730 ടണ്‍ ഓക്‌സിജന്‍ കിട്ടി. ഡല്‍ഹിക്ക് പ്രതിദിനം 700 ടണ്‍ ഓക്സിജൻ ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി ഹൈക്കോടതിയോടും സുപ്രീംകോടതിയോടും ഇക്കാര്യത്തിൽ നന്ദി അറിയിക്കുന്നു. അവരുടെ പരിശ്രമത്തിന്റെല ഭാഗമായിട്ടാണ് തങ്ങള്‍ക്ക് 730 ടണ്‍ ഓക്‌സിജന്‍ ലഭിച്ചത്. കൂപ്പുകൈകളോടെ എല്ലാവരോടും വിതരണം കുറയ്ക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ നന്ദി ഉള്ളവരായിരിക്കും കെജ്‍രിവാൾ പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമം മൂലം ആശുപത്രികള്‍ക്ക് അവരുടെ ബെഡുകളുടെ എണ്ണം കുറയ്‌ക്കേണ്ടിവന്നു. എല്ലാ ആശുപത്രികളോടും കിടക്കകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും ഓക്‌സിജന്‍ തടസമില്ലാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്‍രിവാൾ കൂട്ടിച്ചേര്‍ത്തു.
ആവശ്യമായ 700 ടണ്‍ ഓക്‌സിജന്‍ ലഭ്യമാകുകയാണെങ്കില്‍ 9000-9500 കിടക്കകള്‍ ഡല്‍ഹിയില്‍ കൂടുതൽ സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് കഴിയും. നമുക്ക് ഓക്‌സിജന്‍ കിടക്കകള്‍ സൃഷ്ടിക്കാനും സാധിക്കും. ഓക്‌സിജന്‍ ക്ഷാമം മൂലം ആരേയും മരിക്കാന്‍ അനുദിക്കില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Adjust Story Font
16