അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന പ്രദേശത്ത് വ്യാപക ഭൂമി കുംഭകോണം നടക്കുന്നതായി റിപ്പോർട്ട്
20 ലക്ഷത്തിന്റേയും 27 ലക്ഷത്തിന്റേയും പ്ലോട്ടുകളാണ് യഥാക്രമം 2.5 കോടിക്കും ഒരു കോടി രൂപയ്ക്കുമായി രാമക്ഷേത്ര ട്രസ്റ്റിന് വില്‍പന നടത്തിയത്
ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന പ്രദേശത്ത് വ്യാപകമായി ഭൂമി കുംഭകോണം നടക്കുന്നതായി റിപ്പോർട്ട്. 20 ലക്ഷം രൂപക്ക് വാങ്ങിയ ഭൂമി രണ്ടര കോടി രൂപക്ക് അയോധ്യ മേയറുടെ മരുമകൻ ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വിറ്റതിന്റെ തെളിവുകൾ പുറത്ത്. 2 കോടി രൂപ വിലയുള്ള ഭൂമി 18 .5 കോടി രൂപയ്ക്ക് ട്രസ്റ്റ് വാങ്ങിയെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.
35.6 ലക്ഷം രൂപ ന്യായ വിലയുള്ള ഭൂമി 20 ലക്ഷം രൂപക്ക് ദീപ് നാരായൺ എന്ന വ്യക്തി വാങ്ങി. ഫെബ്രുവരി 20ന് രജിസ്റ്റർ ചെയ്ത ഭൂമി മെയ് 11 ന് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് രണ്ടര കോടി രൂപക്ക് വിറ്റു. അയോദ്ധ്യ മേയറും ബി.ജെ.പി നേതാവുമായ ഋഷികേശ് ഉപാധ്യയുടെ അനന്തിരവനാണ് ദീപ് നാരായൺ.
35.6 ലക്ഷത്തിൽ കൂടുതൽ വിലക്ക് ക്രയവിക്രയം നടത്താൻ നിയമപരമായി കഴിയാത്ത ഭൂമിയാണ് രണ്ടര കോടി രൂപക്ക് വിറ്റത്. ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയാണ് ഇടപാടിൽ സാക്ഷി. പ്രാദേശിക ബി.ജെ.പി നേതാക്കളുടേയും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ, മറ്റൊരു ഇടപാടിൽ 2 കോടി രൂപ വിലയുള്ള ഭൂമി 18 കോടി രൂപയ്ക്ക് വാങ്ങി എന്ന ആരോപണം നേരത്തെ വന്നിരുന്നു.
ബി.ജെ.പി നേതാവും മേയറുമായ ഋഷികേശ് മിശ്ര ഈ ഇടപാടിലും പങ്കാളിയാണ്. ശ്രീരാമന്റെ പേരിൽ സംഭാവന പിരിച്ച് വലിയ അഴിമതിയാണ് ബി.ജെ.പി നടത്തുന്നതെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
Adjust Story Font
16