കോവിഡിനെ നേരിടാൻ 'ആയുഷ് 64' ഫലപ്രദമെന്ന് കേന്ദ്ര സര്‍ക്കാര്‍
രോഗലക്ഷണങ്ങളില്ലാത്തവരുടെയും നേരിയ രോഗലക്ഷണമുള്ളവരുടെയും ചികിത്സയ്ക്ക് ഇത് ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം പറയുന്നു
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിനിടെ, ആയുര്‍വേദ മരുന്നായ 'ആയുഷ് -64' കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവയുടെയും വിവിധ പച്ചമരുന്നുകൾ ചേര്‍ത്താണ് 'ആയുഷ് 64' ഔഷധം വികസിപ്പിച്ചത്. സി.എസ്.ഐ.ആറും ആയുഷ് മന്ത്രാലയവും നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. രോഗലക്ഷണങ്ങളില്ലാത്തവരുടെയും നേരിയ രോഗലക്ഷണമുള്ളവരുടെയും ചികിത്സയ്ക്ക് ഇത് ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം പറയുന്നു.
പ്രതീക്ഷ നല്‍കുന്ന ഫലമാണ് പുറത്തുവന്നതെന്ന് ഗവേഷണ വിദഗ്ധന്‍ ഡോ ഭൂഷന്‍ പട്‌വര്‍ധന്‍ പറഞ്ഞു. മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകളാണ് ലഭിച്ചത്. മരുന്ന് പരീക്ഷണത്തിന്റെ ഫലം ഉടന്‍ തന്നെ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മലേറിയയ്ക്കെതിരെ 1980ൽ വികസിപ്പിച്ച ആയുർവേദ ഔഷദമാണ് ആയുഷ് 64. സെൻഡ്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സിസിആർഎഎസ്) ആണ് ഈ ഔഷദം വികസിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ഈ കണ്ടെത്തൽ പ്രത്യാശയുടെ കിരണമാണെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.
Adjust Story Font
16