ഡോക്ടര്‍മാര്‍ ദൈവദൂതര്‍; കോവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് ബാബ രാംദേവ്
അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും അലോപ്പതിയാണ് നല്ലതെന്നും രാംദേവ് ഹരിദ്വാറില്‍ പറഞ്ഞു.
കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് യോഗഗുരു ബാബാ രാംദേവ്. താന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്‍റെ ദൂതരാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോവിഡിനെതിരെയുള്ള ആധുനിക വൈദ്യശാസ്ത്ര ചികിത്സയെയും ഡോക്ടര്‍മാരെയും വിമര്‍ശിച്ചുള്ള രാംദേവിന്‍റെ പരാമര്‍ശം വിവാദമായിരുന്നു.
കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും യോഗയും ആയുർവേദവും തനിക്ക് കോവിഡിൽ നിന്ന് സംരക്ഷണം തരുമെന്നാണ് രാംദേവിന്‍റെ പ്രസ്താവന. താൻ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്ടർമാർ ദൈവത്തിന്‍റെ ദൂതന്മാരാണ്. എന്നാൽ, ചില ഡോക്ടർമാർ മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും അലോപ്പതിയാണ് നല്ലതെന്നും രാംദേവ് ഹരിദ്വാറില്‍ പറഞ്ഞു.
എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രകീർത്തിക്കുകയാണ് രാംദേവ് ഇപ്പോള്‍. ചരിത്രപരമായ തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തതെന്നും രാംദേവ് അഭിപ്രായപ്പെട്ടിരുന്നു.
Adjust Story Font
16