യാസ് ഇന്ന് തീരം തൊടും: കനത്ത കാറ്റിലും മഴയിലും രണ്ട് മരണം
ഒഡീഷയിൽ നിന്നും ബംഗാളിൽ നിന്നും ഇരുപതുലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ യാസ് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ, ബംഗാൾ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെ തീരപ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. ബംഗാളിലുണ്ടായ കനത്ത മഴയിൽ രണ്ട് പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.
ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷയിൽ നിന്നും ബംഗാളിൽ നിന്നും ഇരുപതുലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ മുതൽ 185 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളിലും ഒഡീഷയിലും കനത്ത മഴ പെയ്യുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കാറ്റും മഴയും കനത്ത നാശം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്ത വിമാനത്താവളം രാവിലെ എട്ടര മുതൽ രാത്രി എട്ട് വരെയും അടച്ചിടും. ഭുവനേഷ്വർ വിമാനതാവളം നാളെ രാവിലെ വരെയും അടച്ചിടും.
ഭദ്രാക്ക് ജില്ലയിലെ ധര്‍മപോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്. ജനങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ 4000 കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത പറഞ്ഞു.
Adjust Story Font
16