Quantcast

ബംഗാൾ സംഘര്‍ഷം വര്‍ഗീയ കലാപമാക്കി ആളിക്കത്തിക്കാൻ ബിജെപി ശ്രമം; വിദ്വേഷ പ്രചാരണവുമായി ദേശീയ നേതാക്കള്‍

ബിജെപി എംപിമാരായ സ്വപൻ ദാസ്ഗുപ്ത, മീനാക്ഷി ലേഖി, ബിജെപി ബംഗാൾ സംസ്ഥാന ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയ തുടങ്ങിയ നേതാക്കളാണ് സംഭവത്തെ മുസ്‍ലിം ആക്രമണമാക്കി ചിത്രീകരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-05-05 16:39:38.0

Published:

5 May 2021 4:18 PM GMT

ബംഗാൾ സംഘര്‍ഷം വര്‍ഗീയ കലാപമാക്കി ആളിക്കത്തിക്കാൻ ബിജെപി ശ്രമം; വിദ്വേഷ പ്രചാരണവുമായി ദേശീയ നേതാക്കള്‍
X

ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിനു പിറകെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്. സംഭവത്തിൽ ഇതുവരെയായി 14 പേർ കൊല്ലപ്പെട്ടു. തൃണമൂൽ ആക്രമണത്തിൽ തങ്ങളുടെ പ്രവർത്തകരാണ് കൊല്ലപ്പെട്ടവരെല്ലാമെന്ന് ബിജെപി ആരോപിക്കുമ്പോള്‍ ബിജെപി ആക്രമണത്തിൽ തങ്ങളുടെ പ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തതായി തൃണമൂലും കുറ്റപ്പെടുത്തുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്.

അതേസമയം, അക്രമസംഭവങ്ങൾക്ക് വർഗീയ നിറം നൽകി സംഭവത്തെ സാമുദായിക കലാപമാക്കി കത്തിക്കാൻ ബിജെപി നേതൃത്വത്തിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലാണ് മുതിർന്ന ബിജെപി നേതാക്കളടക്കം സംഭവത്തിലേക്ക് മുസ്‍ലിം പേരുകൾ വലിച്ചിഴച്ച് വിദ്വേഷ പ്രചാരണങ്ങള്‍ കൊഴിപ്പിക്കുന്നത്. ബിജെപി എംപിമാരായ സ്വപൻ ദാസ്ഗുപ്ത, മീനാക്ഷി ലേഖി, ബംഗാൾ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയ അടക്കമുള്ള ദേശീയ നേതാക്കളാണ് സംഭവത്തെ മുസ്‍ലിം ആക്രമണമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

ആക്രമണത്തെ തുടര്‍ന്ന് ബീർഭൂം ജില്ലയിലെ നാനൂരിൽ ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങൾ അപകടത്തിലാണെന്നാണ് സ്വപൻ ദാസ്ഗുപ്ത അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ പറയുന്നത്. സ്ത്രീ പീഡനമടക്കമുള്ള റിപ്പോർട്ടുകളുണ്ടെന്നും സ്വപൻ ആരോപിക്കുന്നു. ജിന്നയുടെ ഡയരക്ട് ആക്ഷൻദിന ആഹ്വാനമാണ് തൃണമൂലിനു കീഴിലുള്ള അക്രമസംഭവങ്ങൾ ഓർമിപ്പിക്കുന്നതെന്ന് ഡൽഹിയിൽനിന്നുള്ള എംപിയായ മീനാക്ഷി ലേഖി ട്വിറ്ററിൽ ആരോപിക്കുന്നു. ജിന്നയുടെ മുസ്‍ലിം ലീഗാണ് ഇപ്പോഴത്തെ തൃണമൂലെന്നും അവർ ട്വീറ്റിൽ പറയുന്നു. നന്ദിഗ്രാമിൽ ബിജെപി വനിതാ പ്രവർത്തകരെ തൃണമൂലിന്റെ മുസ്ലിം ഗുണ്ടകൾ ആക്രമിക്കുന്നുവെന്ന് കൈലാഷ് വിജയവാർഗിയ ആരോപിക്കുന്നു.

നേരത്തെ, വർഗീയ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് നടി കങ്കണ ട്വീറ്റ് ചെയ്തിരുന്നു. 2000ലെ ഗുജറാത്ത് കലാപത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ഇതേത്തുടർന്ന് ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയുമുണ്ടായി.

Posted by Pratheesh Vishwanath on Wednesday, 5 May 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരൊന്നും സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ആക്രമണത്തിൽ മമതയ്ക്ക് പങ്കുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആരോപിച്ചു.

TAGS :

Next Story