വെല്ലുവിളിയായി ബ്ലാക് ഫംഗസ്: ചികിത്സാ മാനദണ്ഡം പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിൽ ഇതുവരെ 1500 പേർക്ക് ബ്ലാക് ഫംഗസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം.
രാജ്യത്ത് കോവിഡ് ബാധിതരിലെ ബ്ലാക് ഫംഗസ് ബാധ പുതിയ വെല്ലുവിളിയാകുന്നു. രോഗബാധയെ തെലങ്കാന സർക്കാറും പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 1500 പേർക്ക് ബ്ലാക് ഫംഗസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്ലാക് ഫംഗസിന് എയിംസ് ചികിത്സാ മാനദണ്ഡം പ്രഖ്യാപിച്ചു.
ബ്ലാക് ഫംഗസിനെ പകർച്ചവ്യാധി വ്യാപന നിയന്ത്രണ നിയമമനുസരിച്ച് സാംക്രമിക രോഗങ്ങളിൽ ഉൾപ്പെടുത്തി മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന സർക്കാർ ബ്ലാക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. നേരത്തെ രാജസ്ഥാനും ബ്ലാക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. 1500 പേർക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 2 ലക്ഷം ആംഫോടെറിസിൻ ബി മരുന്നിന് ഓർഡർ നൽകി. രോഗബാധിതർക്ക് സൗജന്യ ചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
ബ്ലാക് ഫംഗസിന് എയിംസ് ചികിത്സാ മാർഗനിർദേശം പുറത്തിറക്കി. പ്രമേഹ രോഗികളായ കോവിഡ് മുക്തർ കൃത്യമായ ഇടവേളകളിൽ മെഡിക്കൽ ചെക്ക് അപ് നടത്തണമെന്ന് നിർദേശം. പ്രമേഹ രോഗികളിലെ അമിതമായ സ്റ്റിറോയ്ഡ് ഉപയോഗം ബ്ലാക് ഫംഗസിന് കാരണമാകുന്നെന്നും എയിംസ് മാർഗനിർദേശത്തിൽ പറയുന്നു.
Adjust Story Font
16