അന്നേ പറഞ്ഞു, ബംഗാളില്‍ ബി.ജെ.പി വാഴില്ല: വെല്ലുവിളി ആവര്‍ത്തിച്ച് പ്രശാന്ത് കിഷോര്‍
ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടക്കാൻ വിയർക്കുമെന്ന് പ്രവചിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഡിസംബർ 21 ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരുന്നു
പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, വീണ്ടും ചര്‍ച്ചയായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി പോസ്റ്റ്. ബംഗാളില്‍ ബി.ജെ.പി രണ്ടക്കം കടക്കില്ലെന്നാണ് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചത്.
ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ പക്ഷപാതിത്വം കാണിച്ചതായും തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറഞ്ഞു. സംസ്ഥാനത്ത് വലിയ വിജയം നേടുമെന്ന തരത്തിലുള്ള പ്രചരണമാണ് ബി.ജെ.പി നടത്തിയതെന്നും പ്രശാന്ത് കിഷോർ എൻ.ഡി.ടി.വിയോട് പറഞ്ഞു. ബംഗാളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ തൃണമൂൽ തുടർ ഭരണം ഉറപ്പിച്ചു.
മോദിയെ വെച്ച് എല്ലാ തെരഞ്ഞെടുപ്പും വിജയിക്കാമെന്ന ധാരണ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 294 അംഗ സീറ്റിൽ ഇരുന്നൂറിലേറ സീറ്റുകളിലാണ് തൃണമൂൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. 85 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.
For all the hype AMPLIFIED by a section of supportive media, in reality BJP will struggle to CROSS DOUBLE DIGITS in #WestBengal
— Prashant Kishor (@PrashantKishor) December 21, 2020
PS: Please save this tweet and if BJP does any better I must quit this space!
ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടക്കാൻ വിയർക്കുമെന്ന് പ്രവചിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഡിസംബർ 21 ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരുന്നു. തന്റെ ട്വീറ്റ് സേവ് ചെയ്തു വെക്കാനും, പ്രവചനം തെറ്റിയാൽ ട്വിറ്റർ ഉപേക്ഷിച്ച് പോകുമെന്നുമുള്ള പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി മാധ്യമ ശ്രദ്ധ നേടിയിരുന്നു.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ബി.ജെ.പി മുന്നേറ്റം പ്രകടമായപ്പോൾ ഇതേ വെല്ലുവിളി ട്വീറ്റ് ബി.ജെ.പി കേന്ദ്രങ്ങൾ കുത്തിപ്പൊക്കിയിരുന്നു. എന്നാൽ കാറ്റ് തൃണമൂലിന്റെ വശത്തക്ക് വീശിയപ്പോൾ, കൂടെ പ്രചരിച്ചിരുന്ന ട്രോളുകളുടെ സ്വഭാവവും മാറിമറിയുകയായിരുന്നു.
Trends show BJP crossed double digits now waiting for @PrashantKishor to quit Twitter pic.twitter.com/KeqxsxWpJv
— Exsecular (@ExSecular) May 2, 2021
Hi @PrashantKishor, time to quit this space forever pic.twitter.com/CpoAI0cm3B
— Flt Lt Anoop Verma (Retd.) (@FltLtAnoopVerma) May 2, 2021
Waiting to hear Prashant Kishor after BJP winning more than 100 seats #ElectionResult #Nandigram pic.twitter.com/xnbKsevm9y
— Avinash Singh (@Patriot_Avinash) May 2, 2021
Once a legend always a legend. #PrashantKishor
— Bangali Babu (@qareebnjr) May 2, 2021
That's the tweet. pic.twitter.com/hEz6uPVqnI
Real Chankya#PrashantKishore #WestBengalPolls pic.twitter.com/hKiSkSPCor
— Bhushan Gawande (@AB_Gawande) May 2, 2021
Adjust Story Font
16