വയറ് മാത്രമല്ല, മനസും നിറയ്ക്കും ഭക്ഷണപ്പൊതികള്‍, ഒപ്പം ഈ കുട്ടിക്കുറുമ്പന്‍റെ എഴുത്തും
കോവിഡ് രോഗികള്‍ക്കായി അമ്മ തയ്യാറാക്കിയ ഭക്ഷണപ്പൊതിയില്‍ 'ഖുഷ് രഹിയേ' സന്തോഷമായിരിക്കൂ എന്നാണ് അവന്‍ കുറിക്കുന്നത്
മനസും ശരീരവും തകര്‍ന്നിരിക്കുമ്പോള്‍ സ്നേഹത്തോടെയുള്ള ഒരു വാക്ക് മതി പലര്‍ക്കും അതൊരു ആശ്വാസമാകാന്‍. ഈ മഹാമാരി കാലത്ത് നന്‍മയുടെ ഒരുപാട് സംഭവങ്ങള്‍ക്ക് ലോകം സാക്ഷിയായിട്ടുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രതിസന്ധിയില്‍ വലയുന്നവര്‍ക്ക് സഹായമെത്തിക്കാറുണ്ട്. അത്തരത്തില്‍ ഒരു കൊച്ചു പയ്യന്‍റെ കുഞ്ഞെഴുത്തുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കോവിഡ് രോഗികള്‍ക്കായി അമ്മ തയ്യാറാക്കിയ ഭക്ഷണപ്പൊതിയില്‍ 'ഖുഷ് രഹിയേ' സന്തോഷമായിരിക്കൂ എന്നാണ് അവന്‍ കുറിക്കുന്നത്. ഓരോ പൊതിയിലും പേന കൊണ്ട് എഴുതുകയാണ് ഈ മിടുക്കന്‍. ''ഈ കുട്ടിയുടെ അമ്മ കോവിഡ് രോഗികള്‍ക്കായി ഭക്ഷണം പാകം ചെയ്യുന്നു, ഓരോ ബോക്സിലും ഈ കൊച്ചുകുട്ടി സന്തോഷമായിരിക്കാന്‍ എഴുതുന്നു''. .. എന്ന അടിക്കുറിപ്പോടെ മനീഷ് സാരംഗല്‍ എന്നയാളാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച കുട്ടി മീല്‍സ് ബോക്സില്‍ പേന കൊണ്ട് എഴുതുകയാണ്.
ഈ മഹാമാരിക്കാലത്ത് ഇത്തരം കാഴ്ചകൾ വലിയ കരുത്തും ആശ്വാസവുമാണ് പകരുന്നത്', 'ഇവൻ ഒരു ഡോക്ടറെപ്പോലെ മറ്റുള്ളവർക്ക് ആശ്വാസം പകരുകയാണ്'. 'എന്നും മറ്റുള്ളവർക്ക് സന്തോഷം പകരാൻ ഈ ബാലന് കഴിയട്ടെ' തുടങ്ങി നിരവധിപ്പേരാണ് ഈ കുഞ്ഞുബാലന് അഭിനന്ദനവുമായി എത്തുന്നത്.
इस बच्चे की माँ Covid patient के लिए खाना बनाती है और यह प्यारा बच्चा खाने वाली हर packing पर उनके लिये खुश रहिए लिखता है 😊✌️😊#Jalandhar #Punjab pic.twitter.com/mTZ10jJR4y
— Thinker!!!!! (@manishsarangal1) May 18, 2021
Adjust Story Font
16