പന്ത്രണ്ടാം ക്ലാസ് പരീക്ഷ; ജൂണ്‍ 28നകം മാര്‍ക്കുകള്‍ സമര്‍പ്പിക്കണമെന്ന് സി.ബി.എസ്.ഇ
ഇനിയും പൂര്‍ത്തിയാക്കാനുള്ള പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും നിര്‍ദേശം നല്‍കി.
പന്ത്രണ്ടാം ക്ലാസിലെ ഇന്‍റേണല്‍, പ്രാക്ടിക്കല്‍ മാര്‍ക്കുകള്‍ സമര്‍പ്പിക്കാന്‍ ഈ മാസം 28വരെ സമയം അനുവദിച്ച് സി.ബി.എസ്.ഇ. ഇനിയും പൂര്‍ത്തിയാക്കാനുള്ള പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
വൈവ വോസി ആയാകും പ്രാക്ടിക്കൽ പരീക്ഷകള്‍ നടത്തുക. ഇന്‍റേണല്‍ പരീക്ഷ നടത്തേണ്ട വിഷയങ്ങളുടെ പട്ടിക സി.ബി.എസ്.ഇ സകൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്‍റേണല്‍ അസസ്മെന്‍റില്‍ തിയറിക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും പരമാവധി നല്‍കേണ്ട മാര്‍ക്ക് സംബന്ധിച്ചും ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവിധ സര്‍വ്വകലാശാലകളിലെ കോളജ് പ്രവേശനം കണക്കിലെടുത്താണ് നടപടികള്‍ വേഗത്തിലാക്കാന്‍ സി.ബി.എസ്.ഇ നീക്കം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. പകരം ഇതുവരെയുള്ള പ്രകടനം വിലയിരുത്തി മാര്‍ക്ക് നല്‍കാനാണ് ആലോചന.
Adjust Story Font
16