Quantcast

സെൻട്രൽ വിസ്ത അനിവാര്യമെന്ന് ഡൽഹി ഹൈക്കോടതി: ഹരജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ചു

ഹരജി നൽകിയത് പ്രത്യേക ഉദ്ദേശ്യത്തോടെയെന്ന് കോടതിയുടെ വിമർശനം

MediaOne Logo

Web Desk

  • Published:

    31 May 2021 5:47 AM GMT

സെൻട്രൽ വിസ്ത അനിവാര്യമെന്ന് ഡൽഹി ഹൈക്കോടതി: ഹരജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ചു
X

സെൻട്രൽ വിസ്ത പദ്ധതി അനിവാര്യമെന്ന് ഡൽഹി ഹൈക്കോടതി. സെൻട്രൽ വിസ്താ പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി നൽകിയത് പ്രത്യേക ഉദ്ദേശ്യത്തോടെയെന്ന് കോടതിയുടെ വിമർശനം. ഹരജിക്കാര്‍ക്ക് കോടതി 1,00,000 രൂപ പിഴയിട്ടു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലും ജസ്റ്റിസ് ജ്യോതി സിങും അടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പദ്ധതി നിര്‍ത്തിവെയ്ക്കണമെന്നാണ് ഹരജിക്കാരായ അന്യ മല്‍ഹോത്രയും സുഹൈല്‍‌ ഹാഷ്മിയും വാദിച്ചത്. തൊഴിലാളികളുടെയം പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്താണ് നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍ പദ്ധതി തന്നെ ഇല്ലാതാക്കാനാണ് ഹരജിക്കാരുടെ ശ്രമമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്റ വാദിച്ചു.

തൊഴിലാളികള്‍ കെട്ടിട നിര്‍മാണ സൈറ്റില്‍ തന്നെയാണ് താമസിക്കുന്നത് എന്നതിനാല്‍ കോവിഡ് വ്യാപന ഭീഷണി ഇല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. 20,000 കോടി രൂപയാണ് സെന്‍ട്രല്‍ വിസ്തക്കായി വകയിരുത്തിയിരിക്കുന്നത്. പാര്‍ലമെന്‍റ് കെട്ടിടം, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും വസതി എന്നിവ നിര്‍മിക്കാനാണ് ഈ തുക ചെലവഴിക്കുക.

TAGS :

Next Story