Quantcast

'അതൊരു തട്ടിപ്പ്': 2021ൽ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന കേന്ദ്ര പ്രഖ്യാപനത്തിനെതിരെ മമത

2021ഓടെ 18 വയസിന് മുകളിലുള്ള മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കോവിഡ് വാക്സിന്‍ നൽകാമെന്ന കേന്ദ്രത്തിന്റെ അവകാശവാദത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

MediaOne Logo

Web Desk

  • Updated:

    2021-06-02 15:49:17.0

Published:

2 Jun 2021 3:42 PM GMT

അതൊരു തട്ടിപ്പ്: 2021ൽ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന കേന്ദ്ര പ്രഖ്യാപനത്തിനെതിരെ മമത
X

2021ഓടെ 18 വയസിന് മുകളിലുള്ള മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കോവിഡ് വാക്സിന്‍ നൽകാമെന്ന കേന്ദ്രത്തിന്റെ അവകാശവാദത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രത്തിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് മമത ബാനർജി പറഞ്ഞു.

എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുമെന്നാണ് ബിഹാർ തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും സംഭവിച്ചില്ലെന്നും മമത പറഞ്ഞു.

'ആ അവകാശവാദം(18-വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നത്) വെറും തട്ടിപ്പാണ്. കേന്ദ്രം ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്. ബിഹാറിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും സംഭവിച്ചില്ല'- മമത മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും മമത ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരും മമത ബാനർജിയും തമ്മിൽ പോര് രൂക്ഷമാകുന്നതിനിടെയാണ് കോവിഡ് വാക്സീൻ നൽകുന്നില്ലെന്ന ആരോപണവുമായി മമത രംഗത്ത് എത്തിയിരിക്കുന്നത്.

TAGS :

Next Story