അര്‍ധരാത്രി വന്നാലും കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാര്‍; നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി
ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് എല്ലാവര്‍ക്കും ആവശ്യമായ വാക്‌സിന്‍ സ്‌റ്റോക്കുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
ഏത് അര്‍ധരാത്രി വന്നാലും കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്. ഇതുവരെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് എല്ലാവര്‍ക്കും ആവശ്യമായ വാക്‌സിന്‍ സ്‌റ്റോക്കുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവനക്കും അദ്ദേഹം മറുപടി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിന് രാജ്യം മുഴുവന്‍ എതിരാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന രാജ്യം കോണ്‍ഗ്രസ് മുക്തമാക്കാന്‍ കാരണമാവും. പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തില്‍ വരാന്‍ യാതൊരു സാധ്യതയുമില്ല. ഇനി അധികാരത്തിലെത്തിയാലും കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16