രാജിവെച്ച ബംഗാൾ ചീഫ് സെക്രട്ടറിക്കെതിരെ പ്രതികാരനടപടിക്ക് ഒരുങ്ങി കേന്ദ്രം
രാജിവെച്ച ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിക്ക് നീക്കം. പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പങ്കെടുത്തില്ല, യാസ് ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളുടെ വിവരം നൽകിയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നടപടിക്കൊരുങ്ങുന്നത്. മമതാ ബാനർജിയുടെ വിശ്വസ്തനായ ആലാപൻ ബന്ദോപാധ്യായയെ രാജിവെച്ചയുടൻ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു.
ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടിയെടുക്കാതിരിക്കാൻ തക്ക കാരണമുണ്ടെങ്കിൽ വ്യക്തമാക്കണമെന്ന് കാട്ടി ആലാപൻ ബന്ദോപാധ്യായക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ആരോപിക്കുന്നത്. അതേസമയം, ആലാപൻ ബന്ദോപാധ്യായക്കെതിരെയുള്ള ഏതൊരു നടപടിയെയും പ്രതിരോധിക്കുമെന്ന ഉറച്ച നിലപാടിലാണ് മമത ബാനർജി.
Next Story
Adjust Story Font
16