'മോദി സർക്കാറിന്റെ പുതിയ വാക്സിൻ നയം വൈകി വന്ന ശരിയായ തീരുമാനം'; മായാവതി
കോവിഡ് പടരാതിരിക്കാനുള്ള ഏക മാർഗം വാക്സിൻ വിതരണം വേഗത്തിലാക്കുക എന്നതാണെന്നും മായാവതി
മോദി സർക്കാറിന്റെ പുതിയ വാക്സിൻ നയം വളരെ വൈകിയാണെങ്കിലും ശരിയായ തീരുമാനമാണെന്ന് ബി.എസ്.പി നേതാവും യു.പി മുൻമുഖ്യമന്ത്രിയുമായ മായാവതി. ട്വീറ്ററിലുടെയാണവർ മോദിസർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തത്. ബി.എസ്.പി തുടക്കം മുതലെ വാക്സിൻ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. കോവിഡ് പടരാതിരിക്കാനുള്ള ഏക മാർഗം വാക്സിൻ വിതരണം വേഗത്തിലാക്കുക എന്നതാണെന്നും മായാവതി പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ വാക്സിൻ വിതരണ നയത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ഇടപെട്ടതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നയം തിരുത്തിയത്.
അതേസമയം സൗജന്യ വാക്സിൻ പ്രഖ്യാപനത്തിന് പിന്നാലെ 44 കോടി ഡോസ് വാക്സിൻ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ ഓർഡർ നൽകി. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനും പുതുതായി വാങ്ങാനാണ് ഓർഡർ നൽകിയിരിക്കുന്നത്.
പുതിയ വാക്സിൻ നയം നടപ്പിലാക്കാന്‍ 50,000 കോടി ചെലവു വരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആവശ്യമുള്ള പണം സര്‍ക്കാരിന്‍റെ കൈവശമുണ്ടെന്നും സപ്ലിമെന്‍ററി ഗ്രാന്‍റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ധനകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിന് പുറമെ ബയോളജിക്കൽ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്സിന് കഴിഞ്ഞയാഴ്ച കേന്ദ്രം ഓർഡർ നൽകിയിട്ടുണ്ടെന്നും അത് സെപ്തംബറോടെ ലഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
Adjust Story Font
16