തോര്‍ത്തുടുത്ത് ഓണ്‍ലൈന്‍ ക്ലാസ്, വിദ്യാര്‍ഥിനികളോട് അശ്ലീല സംസാരം; അധ്യാപകന്‍ അറസ്റ്റില്‍
വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്
ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. നിരവധി വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.
ചെന്നൈയിലെ പ്രമുഖ സ്വകാര്യ സ്കൂളിലെ അധ്യാപകനായ രാജഗോപാലാണ് വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയത്. ഇയാള്‍ക്കെതിരെ നിരവധി വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും മോഡലുമായ കൃപാലി പ്ലസ് ടു വിദ്യാര്‍ഥിയുടെ പരാതി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. തോര്‍ത്ത് മാത്രമുടുത്തായിരുന്നു ഇയാള്‍ ഓണ്‍ലൈന്‍ ക്ലാസെടുത്തുകൊണ്ടിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥിനികളോട് ശരീരവര്‍ണന നടത്തുകയും വിനോദ കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ സ്കൂളില്‍ നിന്നും ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. 20 വര്‍ഷമായി സ്കൂളിലെ അധ്യാപകനാണ് രാജഗോപാല്‍. മുന്‍പും ഇയാള്‍ കുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി രാജഗോപാലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. രാജഗോപാലിന്‍റെ ലാപ്ടോപും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.
Adjust Story Font
16