ഇന്ധനവില വർധനവിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തി കോൺഗ്രസ്
നേരത്തെ തന്നെ ഇന്ധന വിലവർധയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സംസ്ഥാന നേതൃത്വങ്ങൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകിയിരുന്നു.
രാജ്യത്ത് പെട്രോൾ വില കുതിച്ചുയുരന്നതിനിടെ രാജ്യ വ്യാപകമായി സൂചനാ പ്രതിഷേധ സമരം നടത്തി കോൺഗ്രസ്. പെട്രോൾ പമ്പുകൾക്ക് മുന്നിലാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. യുപിഎ ഭരണത്തിലായിരുന്നപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും നികുതി 9.20 രൂപയായിരുന്നു. ഇപ്പോഴത് 32 രൂപയായി. ഇന്ധന നികുതി എത്രയും പെട്ടെന്ന് കുറയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതായി കെ.സി. വേണുഗോപാൽ എം.പി. ഡൽഹിയിൽ വച്ച് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുന്നുണ്ട്. നേരത്തെ തന്നെ ഇന്ധന വിലവർധയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സംസ്ഥാന നേതൃത്വങ്ങൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ 13 മാസങ്ങളായി രാജ്യത്ത് ഇന്ധന വിലയിൽ വലിയ വർധവനവാണ് ഉണ്ടായത്. നിരവധി സംസ്ഥാനങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു.
ഇന്ധനവില വർധനവിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാറിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യം ഒരു ദുരന്തെ നേരിടുമ്പോൾ സർക്കാർ ഇന്ധന നികുതിയിലൂടെ 2.5ലക്ഷം കോടി രൂപയാണ് നേടിയതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
Adjust Story Font
16