Quantcast

കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ജൂൺ ഒന്നുവരെ കർശന നിയന്ത്രണം തുടരും

അവശ്യ സർവിസുകൾക്ക്​ നിയന്ത്രണം ഉണ്ടാകില്ല.

MediaOne Logo

Web Desk

  • Updated:

    2021-05-13 08:31:21.0

Published:

13 May 2021 8:27 AM GMT

കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ജൂൺ ഒന്നുവരെ കർശന നിയന്ത്രണം തുടരും
X

കോവിഡ്​ വ്യാപനം ​രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന്​ രാവിലെ ഒന്നുവരെ ലോക്ക്ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു.

അവശ്യ സർവിസുകൾക്ക്​ നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗികളു​ള്ള സംസ്​ഥാനങ്ങളിലൊന്നാണ്​ മഹാരാഷ്ട്ര. പ്രതിദിനം ലക്ഷത്തിനടുത്ത്​ കോവിഡ്​ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്​ ചെയ്​തിരുന്നത്. ഇതിനു പിന്നാലെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 46,781 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 816 മരണവും സ്​ഥിരീകരിച്ചു. 17.36 ശതമാനമാണ്​ പോസിറ്റിവിറ്റി നിരക്ക്. 1.49 ശതമാനമാണ്​ മരണനിരക്കെന്നും ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

TAGS :

Next Story