കോവാക്‌സിൻ വില പ്രഖ്യാപിച്ചു; സംസ്ഥാനങ്ങൾക്ക് ഡോസിന് 600, സ്വകാര്യ ആശുപത്രികൾക്ക് 1200
രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന് 15-20 ഡോളർ വരെയാവും ഈടാക്കുകയെന്ന് കമ്പനി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
ന്യൂഡൽഹി: ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാറുകൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ നിരക്കിലുമാണ് വാക്‌സിൻ വിതരണം ചെയ്യുക. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന് 15-20 ഡോളർ വരെയാവും ഈടാക്കുകയെന്ന് കമ്പനി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
Bharat Biotech - COVAXIN® Announcement pic.twitter.com/cKvmFPfKlr
— BharatBiotech (@BharatBiotech) April 24, 2021
കോവാക്‌സിന് പുറമേ, കോവിഷീൽഡ് വാക്‌സിനും രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് നിർമിക്കുന്നത്. 400 രൂപയ്ക്കാണ് കോവിഷീൽഡ് സംസ്ഥാന സർക്കാറുകൾക്ക് കൈമാറുന്നത്. സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് 600 രൂപയ്ക്കും.
Adjust Story Font
16