കൊവാക്‌സിനേക്കാൾ കൂടുതൽ ആന്റി ബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡെന്ന് പഠനം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിൻ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനിൽ കൊവാക്‌സിനേക്കാൽ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡ് വാക്‌സിനെന്ന് പഠനം. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങൾ. വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവരും മുമ്പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്.
കോവിഷീല്ഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ക്ലിനിക്കൽ പ്രാക്ടീസിൽ പഠനം ഉപയോഗിക്കില്ല.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിൻ. ഭാരത് ബയോടെകാണ് നിർമാതാക്കൾ. ആസ്ട്രസെനിക്കയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണ് കോവിഷീൽഡ്. ഇന്ത്യയിൽ ഈ രണ്ടു വാക്‌സിനുകൾക്ക് പുറമേ, റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും വിതരണം ചെയ്യുന്നുണ്ട്.
Adjust Story Font
16