Quantcast

കോവിഷീല്‍ഡ് വാക്സിന്‍ വില കൂട്ടി

കോവീഷീൽഡ് വാക്സിന്റെ വില പ്രഖ്യാപിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്

MediaOne Logo

Web Desk

  • Updated:

    2022-08-30 12:12:20.0

Published:

21 April 2021 7:37 AM GMT

കോവിഷീല്‍ഡ് വാക്സിന്‍ വില കൂട്ടി
X

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് ലഭിക്കാന്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും എത്ര രൂപ നല്‍കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ നല്‍കണം. സ്വകാര്യ സ്ഥാപനങ്ങളാകട്ടെ ഒരു ഡോസിന് 600 രൂപ നല്‍കണം. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കുന്ന വാക്സിനാണ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വില കൂട്ടി നല്‍കാന്‍ പോകുന്നത്.

മെയ് മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ എടുക്കാമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സ്വകാര്യ മേഖലയ്ക്ക് നേരിട്ട് വാക്സിന്‍ വാങ്ങാം. വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം മരുന്ന് കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തു.

സംസ്ഥാനങ്ങൾക്കാവശ്യമായ കോവിഡ് വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണ നയത്തിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ 50 ശതമാനം കേന്ദ്രസർക്കാരിനുള്ളതാണ്. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റിവെക്കുന്നത്. ആരോഗ്യ പരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ അത് സൗജന്യമായി നൽകുകയും വേണം. സംസ്ഥാനങ്ങൾക്ക് മതിയായ വാക്സിൻ ഉറപ്പാക്കേണ്ടത് പൊതു താല്പര്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.



TAGS :

Next Story