Quantcast

കോവിന്‍ പോര്‍ട്ടല്‍ ഹിന്ദിയിലും പ്രാദേശികഭാഷകളിലും ലഭ്യമാകും: കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണ വൈറസിന്‍റെ വകഭേദങ്ങളെക്കുറിച്ചു പഠിക്കാന്‍ 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തും.

MediaOne Logo

Web Desk

  • Updated:

    17 May 2021 3:47 PM

Published:

17 May 2021 3:43 PM

കോവിന്‍ പോര്‍ട്ടല്‍ ഹിന്ദിയിലും  പ്രാദേശികഭാഷകളിലും ലഭ്യമാകും: കേന്ദ്ര ആരോഗ്യമന്ത്രാലയം
X

അടുത്തയാഴ്ചയോടെ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും കോവിന്‍ പോര്‍ട്ടല്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍റെ അധ്യക്ഷതയില്‍ നടന്ന ഉന്നത മന്ത്രിതല യോഗത്തിലാണ് തീരുമാനം.

കൊറോണ വൈറസിന്‍റെ വകഭേദങ്ങളെക്കുറിച്ചു പഠിക്കാന്‍ ഐ.എന്‍.എസ്.എ.സി.ഒ.ജി. ശൃംഖലയിലേക്ക് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ കോവിഡിന്‍റെ വകഭേദങ്ങളെ കുറിച്ചു പഠിക്കാന്‍ പത്തു രാജ്യങ്ങളിലായി പത്തു ലാബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനും വിശകലനം നടത്താനുമാണ് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുന്നത്.

അതേസമയം, രാജ്യത്ത് 26 ദിവസത്തിനു ശേഷം കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിന് താഴെയായി. 2,81,386 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 4,106 പേർ മരിച്ചപ്പോൾ 3,78,741 പേർ രോഗമുക്തരായി. നിലവില്‍ 35,16,997 പേര്‍ രാജ്യത്താകമാനം ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.

TAGS :

Next Story