Quantcast

ടോക്ട്ടെ മുംബൈ തീരത്തോട് അടുക്കുന്നു; ഇതിനോടകം തകർന്നത് അറുനൂറോളം കെട്ടിടങ്ങൾ

മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാ൪പ്പിക്കുന്നത് തുടരുകയാണ്..

MediaOne Logo

Web Desk

  • Published:

    17 May 2021 8:38 AM GMT

ടോക്ട്ടെ മുംബൈ തീരത്തോട് അടുക്കുന്നു; ഇതിനോടകം തകർന്നത് അറുനൂറോളം കെട്ടിടങ്ങൾ
X

ടോക്ട്ടെ ചുഴലിക്കാറ്റ് മുംബൈ തീരത്തോട് അടുക്കുന്നു. മുംബൈ തീരത്തു നിന്നും നൂറ്റിയമ്പത് കിലോമീറ്റ൪ അകലെയാണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. മുംബൈ തീരങ്ങളിൽ നൂറ് കിലോമീറ്റ൪ വരെ വേഗതയുള്ള കാറ്റാണ് ഇപ്പോൾ വീശിയടിക്കുന്നത്. പ്രദേശത്ത് കനത്ത പേമാരിയും തുടരുകയാണ്. അറുനൂറോളം കെട്ടിടങ്ങളാണ് ഇതിനോടകം ചുഴലിക്കാറ്റിൽ തക൪ന്നത്.

മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാ൪പ്പിക്കുന്നത് തുടരുകയാണ്. ഇതിനകം മപ്പതിനായിരത്തിലധികം പേരെ മാറ്റിപ്പാ൪പ്പിച്ചതായാണ് റിപ്പോർട്ടുകൾ. 56 ദേശീയ ദുരന്ത നിവാരണ സേന വിഭാഗങ്ങളെ ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മുംബൈ വിമാത്താവളം ഉച്ചക്ക് രണ്ട് മണി വരെ അടച്ചിട്ടിരിക്കുകയാണ്. 300 ഓളം കപ്പലുകളും വഴിതിരിച്ച് വിട്ടിട്ടുണ്ട്.

ഡാം ആൻഡ് ഡിയു തീരത്തിൽ നിന്ന് 220 കിലോമീറ്റ൪ അകലത്തിലും ഗുജറാത്തിലെ വരാവൽ തീരത്ത് നിന്ന് 260 കിലോമീറ്റ൪ അകലത്തിലുമാണ് ടോക്ട്ടെ നിലവിലുള്ളത്. മണിക്കൂറിൽ 150 കിലോമീറ്റ൪ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റ് ഇന്ന് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും. രാത്രി എട്ട് മണിയോടെ തീരം തൊടും. അതിതീവ്ര ചുഴലിക്കാറ്റായി തന്നെ ടോക്ട്ടെ തീരംതൊടുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്തിൽ നിന്നും ഏകദേശം ഒരു ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപാർപ്പിച്ചിട്ടുണ്ട്. 180-200 കിലോമീറ്റ൪ വരെ വേഗതയിലാകും കാറ്റ് വീശുക. നാളെയും മറ്റന്നാളുമായി രാജസ്ഥാനിലും ശക്തമായ കാറ്റും മഴയും ഉണ്ടാകും. കേരള, ക൪ണാടക, ഗോവൻ തീരങ്ങൾ വഴി കടന്നുപോയ ടോക്ട്ടെ കനത്ത നാശനഷ്ടം വിതച്ചിരുന്നു.

TAGS :

Next Story