Quantcast

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാര്‍

കുടുംബത്തിന്റെ വരുമാന ആശ്രയമായിരുന്നവരെ നഷ്ടപ്പെട്ടവർക്ക് 2,500 രൂപ മാസ പെൻഷനും നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2021-05-18 16:06:21.0

Published:

18 May 2021 4:05 PM GMT

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാര്‍
X

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. കുടുംബത്തിന്റെ വരുമാന ആശ്രയമായിരുന്നവരെ നഷ്ടപ്പെട്ടവർക്ക് 2,500 രൂപ മാസ പെൻഷനും നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു.

ഇതിനു പുറമെ ഈ മാസം 71 ലക്ഷം റേഷൻ കാർഡുടമകൾക്ക് 10 കിലോയുടെ സൗജന്യ റേഷൻ വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിൽ അഞ്ചു കിലോ കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതിയിൽനിന്നാകും നൽകുക. 71 ലക്ഷം കാർഡുടമകൾക്കു പുറമെയുള്ള ആവശ്യക്കാർക്കും സൗജന്യ റേഷൻ നൽകുമെന്നും കെജ്രിവാൾ അറിയിച്ചിട്ടുണ്ട്. പദ്ധതി രണ്ടു ദിവസത്തിനകം നടപ്പാക്കും.

കോവിഡ് ബാധിച്ചു രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഡൽഹി സർക്കാർ നേരത്തെ ഏറ്റെടുത്തിരുന്നു. വിദ്യാഭ്യാസ ചെലവിനു പുറമെ 25 വയസാകുന്നതുവരെ ഇവർക്ക് പ്രതിമാസം 2,500 രൂപയുടെ ധനസഹായം നൽകും.

TAGS :

Next Story