Quantcast

'സർക്കാർ എന്ന് ഉണരും ?' ഓക്സിജൻ ക്ഷാമത്തിൽ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി

ഓക്സിജൻ ഇല്ലെന്ന കാരണത്താൽ ആളുകളെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Updated:

    2021-04-21 15:49:56.0

Published:

21 April 2021 3:45 PM GMT

സർക്കാർ എന്ന് ഉണരും ? ഓക്സിജൻ ക്ഷാമത്തിൽ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി
X

ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് സർക്കാർ യാഥാർഥ്യം മനസ്സിലാക്കാത്തത് എന്ന് കോടതി ചോദിച്ചു. ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട മാക്സ് ഹോസ്പിറ്റൽസിന്റെ ഹരജിയിൽ അടിയന്തരമായി വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി.

ഇവിടെ നടക്കുന്നത് എന്താണെന്ന് സർക്കാർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. ഓക്സിജൻ ഇല്ലെന്ന കാരണത്താൽ ആളുകളെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രശ്നം ഡൽഹിയിൽ മാത്രമല്ലെന്ന് പറഞ്ഞ കോടതി, നാസിക്കിൽ ഓക്സിജൻ ചോർന്ന് രോ​ഗികൾ മരിച്ചതിനെയും പരാമർശിച്ചു. അടിയന്തര സാഹചര്യമാണ് രാജ്യത്തുള്ളത്. ഓക്സിജൻ ഇറക്കുമതി ചെയ്യുമെന്ന് നേരത്തെ കോടതിയിൽ അറിയിച്ചതിന്റെ കാര്യമെന്തായി ? ഓക്സിജൻ ഉത്പാദനം സർക്കാർ നേരിട്ട് ഏറ്റെടുത്ത് നടത്തണം. മറ്റാവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണവും മെഡിക്കൽ രം​ഗത്തേക്കായി നൽകണമെന്നും കോടതി നിർദേശിച്ചു.

ഹരജിയിൽ കോടതിയുടെ വാദം കേൾക്കൽ വൈകിയും പുരോ​ഗമിക്കുകയാണ്.

TAGS :

Next Story