Quantcast

കോവിഡ് പ്രതിസന്ധി; ഇന്ത്യയ്ക്ക് സഹായം നല്‍കുമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് 

ആഗോള ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റും ഗൂഗിളും സഹായ വാഗ്ധാനവുമായി നേരത്തെ എത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    27 April 2021 9:01 AM

Published:

27 April 2021 8:59 AM

കോവിഡ് പ്രതിസന്ധി; ഇന്ത്യയ്ക്ക് സഹായം നല്‍കുമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് 
X

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയ്ക്കു നേരെ സഹായഹസ്തം നീട്ടി ടെക് ഭീമന്‍ ആപ്പിള്‍. ഇന്ത്യയിൽ കോവിഡ് വിനാശകരമായി മുന്നേറുമ്പോൾ ഞങ്ങളുടെ ചിന്തകൾ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. കോവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും ആപ്പിളിന്‍റെ പിന്തുണയുണ്ടാകും. ഇന്ത്യയ്ക്കായി സഹായങ്ങൾ നൽകുമെന്നും ടിം കുക്ക് ട്വീറ്റ് ചെയ്തു.

അതേസമയം, സഹായം ഉറപ്പാക്കുന്നത് എൻ.ജി.ഒകളിലൂടെയാണോ അതോ നേരിട്ടാണോ എന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ആഗോള ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റും ഗൂഗിളും കോവിഡില്‍ വലയുന്ന ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹായ വാഗ്ധാനവുമായി ആപ്പിളും രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് ഓക്സിജൻ നിർമിക്കാനുള്ള ഉപകരണങ്ങൾ കൈമാറുമെന്നാണ് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല അറിയിച്ചത്. 135 കോടി നൽകുമെന്നായിരുന്നു ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. യുനിസെഫും സന്നദ്ധ സംഘടനകളും വഴിയാണ്​​ ഇന്ത്യയ്ക്കായി തുക ചെലവഴിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story