റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ഇസ്രായേല്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നോ?
സൗമ്യയുടെ പേര്‍ ഇസ്രായേൽ യുദ്ധവിമാനത്തിനിടുകയും തുടർന്ന് ആ വിമാനം പലസ്തീൻ ആർമി ചീഫിന്റെ വസതിയിൽ ബോംബ് ഇടാൻ ഉപയോഗിക്കുകയും ചെയ്തു" എന്ന അടിക്കുറിപ്പോടെയാണ് ചിലര്‍ ചിത്രം പങ്കിട്ടത്
ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്കിടെ കേരള സ്വദേശിയായ സൗമ്യ സന്തോഷ് 2021 മെയ് 12 ന് കൊല്ലപ്പെട്ടു. 5.30ന് ഇടുക്കി കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ മിസൈൽ താമസസ്ഥലത്ത് പതിച്ചായിരുന്നു മരണം.
മേൽപ്പറഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, 'സൗമ്യ' എന്ന് പേരെഴുതിയ ഇസ്രയേല്‍ യുദ്ധവിമാനത്തിന്റെ ചിത്രം വൈറലായി. ഹമാസിനെ ആ യുദ്ധവിമാനത്തിലൂടെ ആക്രമിച്ച് ഇസ്രായേൽ സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ചുവെന്ന് നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
इजराइल ने अपनी फाइटर प्लेन पर भारतीय बेटी का नाम #सौम्या लिख कर,उसको नमन किया हैं और उससे फिलिस्तीन आर्मी चीफ के घर पर बम गिरा दिया...
— Sanjiv K Pundir (@k_pundir) May 17, 2021
ये हुई सच्ची श्रद्धांजलि...
💐💐🙏🙏💐💐#IndiaStandsWithIsrael pic.twitter.com/5l8H38ptSA
"ഇന്ത്യൻ മകളായ സൗമ്യയുടെ പേര്‍ ഇസ്രായേൽ യുദ്ധവിമാനത്തിനിടുകയും തുടർന്ന് ആ വിമാനം പലസ്തീൻ ആർമി ചീഫിന്റെ വസതിയിൽ ബോംബ് ഇടാൻ ഉപയോഗിക്കുകയും ചെയ്തു" എന്ന അടിക്കുറിപ്പോടെയാണ് ചിലര്‍ ചിത്രം പങ്കിട്ടത്.
എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നായിരുന്നു. ചൈനീസ് സൈന്യം ഉപയോഗിക്കുന്ന J-10C എന്ന യുദ്ധവിമാനമായിരുന്നു അത്. ചൈനീസ് യുദ്ധവിമാനത്തില്‍ സൌമ്യയുടെ പേര്‍ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ലിന്‍ സിയേയി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ 2020, ഏപ്രില്‍ രണ്ടാം തീയതി പോസ്റ്റ് ചെയ്ത ചിത്രമാണ്. Gushiciku.cn. എന്ന വെബ്സൈറ്റിലും ചിത്രം കാണാം.
Adjust Story Font
16