സർക്കാർ രൂപീകരണത്തിനുള്ള നീക്കം വേഗത്തിലാക്കി ഡി.എം.കെ മുന്നണി; ഗവർണർക്ക് കത്തു നൽകി
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് ഏഴിനു നടത്താനാണ് ആലോചന.
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കം വേഗത്തിലാക്കി ഡി.എം.കെ മുന്നണി. ഗവർണർ ബൻവാരിലാൽ പുരോഹിതുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ഗവർണർക്ക് കത്തു നൽകുകയും ചെയ്തു.
ഡി.എം.കെയുടെ 133 പേരടക്കം 159 എം.എൽ.എമാർ ഒപ്പിട്ട പിന്തുണ കത്തും ഗവർണർക്ക് കൈമാറിയിട്ടുണ്ട്. മുതിർന്ന ഡി.എം.കെ നേതാക്കളായ ടി.ആർ. തങ്കബാലു, ദുരൈ മുരുകൻ, എ. രാജ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് ഏഴിനു നടത്താനാണ് ആലോചന. എം.കെ സ്റ്റാലിൻ നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ മകൻ ഉദയനിധി സ്റ്റാലിനും മന്ത്രിയായേക്കും. എം.കെ സ്റ്റാലിനെ ഡി.എം.കെ പാർലമെന്‍ററി പാർട്ടി നേതാവായി ചൊവ്വാഴ്ച തെരഞ്ഞെടുത്തിരുന്നു. 234 അംഗ നിയമസഭയിൽ 159 സീറ്റുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് ഡി.എം.കെ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുന്നത്.
Adjust Story Font
16