Quantcast

ആഭ്യന്തര വിമാനയാത്രാ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്രം

രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കുള്ള കുറഞ്ഞ നിരക്കില്‍ 13 മുതല്‍ 19 ശതമാനത്തോളം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-05-29 10:49:07.0

Published:

29 May 2021 10:26 AM GMT

ആഭ്യന്തര വിമാനയാത്രാ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്രം
X

ആഭ്യന്തര വിമാനയാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ ഏ​റ്റ​വും കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ ടി​ക്ക​റ്റ് നി​ര​ക്ക് സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ് വ​ർ​ധി​പ്പി​ച്ചു. രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കുള്ള കുറഞ്ഞ നിരക്കില്‍ 13 മുതല്‍ 19 ശതമാനത്തോളം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഡ​ൽ​ഹി -തി​രു​വ​ന​ന്ത​പു​രം വി​മാ​ന യാ​ത്ര ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ഞ്ഞ തു​ക 8700 രൂ​പ​യും പ​ര​മാ​വ​ധി നി​ര​ക്ക് 20,400 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്ക് 7,400 രൂ​പ​യും പ​ര​മാ​വ​ധി നി​ര​ക്ക് 20,400 രൂ​പ​യു​മാ​ണ്. കൊ​ച്ചി– പൂ​നെ, തി​രു​വ​ന​ന്ത​പു​രം –മും​ബൈ വി​മാ​ന യാ​ത്ര​യ്ക്ക് കു​റ​ഞ്ഞ നി​ര​ക്ക് 4700 രൂ​പ​യും ഉ​യ​ര്‍​ന്ന ചാ​ര്‍​ജ് 13,000 രൂ​പ​യു​മാ​കും.

40 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ആഭ്യന്തര വിമാന യാത്രകളുടെ ടിക്കറ്റ് നിരക്ക് 2,300ല്‍ നിന്ന് 2,600ആയി ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ 13 ശതമാനം കൂടുതലാണ് ഇത്. 40 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 3,300 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. നേരത്തെ ഇത് 2,900രൂപയായിരുന്നു. ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 4,000 രൂപ, ഒന്നര മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ 4,700 രൂപ, രണ്ടര മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ 6,100 രൂപ, മൂന്ന് മണിക്കൂര്‍ മുതല്‍ മൂന്നര മണിക്കൂര്‍ വരെ 7,400രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്ക് നിലവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ 700 രൂപയോളം അധികം നല്‍കേണ്ടിവരും. കോവിഡ് വ്യാപനത്തേതുടര്‍ന്നുള്ള നിയന്ത്രണങ്ങളും വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കാരണം.





TAGS :

Next Story