Quantcast

ഹിമാചലിലേക്ക് ഇ-പാസ്സിന് അപേക്ഷിച്ചവരില്‍ ട്രംപും അമിതാഭ് ബച്ചനും

രണ്ടിനും ഒരേ മൊബൈല്‍ നമ്പറും ഒരേ ആധാര്‍ നമ്പറും

MediaOne Logo

Web Desk

  • Published:

    8 May 2021 2:59 AM GMT

ഹിമാചലിലേക്ക് ഇ-പാസ്സിന് അപേക്ഷിച്ചവരില്‍ ട്രംപും അമിതാഭ് ബച്ചനും
X

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് ഇ പാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഹിമാചല്‍ പ്രദേശ് സംസ്ഥാന ഭരണകൂടം. ഇപ്പോഴിതാ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെയും ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെയും പേരിലുള്ള ഇ പാസ്സുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഷിംല പൊലീസ്. രണ്ടിനും ഒരേ മൊബൈല്‍ നമ്പറും ഒരേ ആധാര്‍ നമ്പറും ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

HP-2563825, HP-2563287 എന്നീ നമ്പറുകളിലുള്ള രണ്ട് വ്യാജ പാസുകളാണ് ട്രംപിന്‍റെയും അമിതാഭ് ബച്ചന്‍റെയും പേരില്‍ എടുത്തിരിക്കുന്നത് എന്നും പൊലീസ് വിശദീകരിക്കുന്നു, സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ഐടി വിഭാഗത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത് എന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 27 മുതലാണ് കോവിഡ് രണ്ടാംഘട്ടം തീവ്രമായതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ഹിമാചലിലേക്കുള്ള യാത്രയ്ക്ക് ഇ പാസ് നിര്‍ബന്ധമാക്കിയത്.

TAGS :

Next Story