Quantcast

വിവാദ കര്‍ഷക നിയമങ്ങള്‍: ബി.ജെ.പി നേതാക്കളുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ കര്‍ഷകര്‍

ബി.ജെ.പിക്ക് എം.പിയോ എം.എൽ.എമാരോ ഇല്ലാത്ത ജില്ലകളിൽ ജില്ല മജിസ്ട്രേറ്റിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

MediaOne Logo

Web Desk

  • Published:

    4 Jun 2021 12:24 PM GMT

വിവാദ കര്‍ഷക നിയമങ്ങള്‍: ബി.ജെ.പി നേതാക്കളുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ കര്‍ഷകര്‍
X

കർഷക നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായി, ബി.ജെ.പി പാർലമെന്റ് അം​ഗങ്ങളുടെ വീടിന് പുറത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ശനിയാഴ്ച്ച രാജ്യവ്യാപകമായി ബി.ജെ.പി എം.പിമാരുടെയും, എല്ലാ സംസ്ഥാനത്തെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് സമരം ചെയ്യാനാണ് തീരുമാനം.

വിവാദ കർഷക നിയമത്തിനെതിരായ പ്രതിഷേധം ഒരു വർഷം പിന്നിടുന്ന ഘട്ടത്തിലാണ് പുതിയ സമരമുഖം ആരംഭിക്കാൻ ബി.കെ.യു തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സൂചകമായി എം.പിമാരുടെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് നിയമത്തിന്റെ കോ‍പ്പികൾ കത്തിക്കും. ബി.ജെ.പിക്ക് എം.പിയോ എം.എൽ.എമാരോ ഇല്ലാത്ത ജില്ലകളിൽ ജില്ല മജിസ്ട്രേറ്റിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

വിവാദ കർഷക നിയമത്തിനെതിരെ ഡൽഹി അതിർത്തിയിൽ നൂറ് കണക്കിന് കർഷകരാണ് ഇപ്പോഴും സമരം തുടരുന്നത്. കേന്ദ്ര നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയ വിവിധ കർഷക കൂട്ടായ്മകൾ, 2020 നവംബർ മുതലാണ് ഡൽഹിയിലേക്ക് സമരം മാറ്റിയത്. കർഷകരുമായി കേന്ദ്ര സർക്കാർ പലതവണയായി നടത്തിയ ചർച്ചയിൽ,

സമരക്കാരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാത്തിതാൽ പരാജയപ്പെടുകയായിരുന്നു.

TAGS :

Next Story