നിസാമുദ്ദീനില്‍ റമദാനില്‍ 50 പേരെ പ്രവേശിപ്പിക്കാമെന്ന് കോടതി
സമ്മേളനത്തിൽ പങ്കെടുത്ത ചിലർക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2020 മാർച്ച് 20 മുതൽ മർക്കസ് അടച്ചിട്ടിരിക്കുകയാണ്
നിസാമുദ്ദീന്‍ മര്‍ക്കസില്‍ റമദാനില്‍ പ്രാര്‍ത്ഥനകള്‍ക്കായി 50 പേരെ പ്രവേശിപ്പിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ദുരന്തനിവാരണ വകുപ്പിന്റെ നിയന്ത്രണങ്ങള്‍ പാലിച്ച് മര്‍ക്കസില്‍ അഞ്ച് നേരവും വിശ്വാസികളെ പ്രവേശിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടു.
കേന്ദ്രം ആദ്യം മര്‍ക്കസില്‍ വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയും എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ആരെയും മതചടങ്ങുകള്‍ക്ക് അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ആരെയും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും ദില്ലിയില്‍ ദുരന്തനിവാരണ നിയമം നിലനില്‍ക്കുന്നു എന്നും കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു. മതപരമായ എല്ലാ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
തുടര്‍ന്ന് ഡല്‍ഹി വഖ്ഫ് ബോര്‍ഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു. 20 പേര്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പോലീസ് അനുമതി നല്‍കുന്ന 200 പേരില്‍ 20 പേര്‍ക്ക് ഒരു നേരം പ്രാര്‍ഥനയ്ക്ക് പ്രവേശിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച കോടതിയെ അറിയിച്ചത്. 'ഒരു മതസ്ഥലവും ഭക്തർക്ക് നിയന്ത്രണം വച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് ഇവിടെ മാത്രം 20 പേർ മതിയെന്ന നിയന്ത്രണം വരുന്നത്. ഇതൊരു തുറന്ന സ്ഥലമാണ്' - ജസ്റ്റിസ് മുക്ത ഗുപ്ത വ്യക്തമാക്കി. മറ്റു മതങ്ങളിലെ ആരാധനാ ചടങ്ങുകൾക്ക് ഇത് എന്തു കൊണ്ടാണ് ബാധകമാകാത്തത് എന്ന് കോടതി ചോദിച്ചു.
കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ നിസാമുദ്ദീൻ മർകസിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ ആയിരങ്ങളാണ് പങ്കെടുത്തിരുന്നത്. സമ്മേളനത്തിൽ പങ്കെടുത്ത ചിലർക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2020 മാർച്ച് 20 മുതൽ മർക്കസ് അടച്ചിട്ടിരിക്കുകയാണ്.
Adjust Story Font
16