Quantcast

മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം;13 മരണം

MediaOne Logo

Web Desk

  • Updated:

    2021-04-23 02:59:47.0

Published:

23 April 2021 2:45 AM GMT

മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം;13 മരണം
X

മഹാരാഷ്​ട്രയിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. മഹാരാഷ്ട്ര വസായിയിലെ കോവിഡ് ആശുപത്രിയിലാണ് അപകടമുണ്ടായത്. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കോവിഡ്​ ആശുപത്രിയിലായിരുന്നു തീപിടിത്തം.രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നാണ്​ റിപ്പോർട്ട്​. അതേസമയം, ആശുപത്രിയിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന്​ റിപ്പോർട്ടുകളുണ്ട്​. ആകെ ഉണ്ടായിരുന്ന ചില ഉപകരണങ്ങൾ പ്രവർത്തനരഹിതമായിരുന്നുവെന്ന്​ ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

കോവിഡിന്‍റെ രണ്ടാം വ്യാപനം അതിതീവ്രമായാണ്​ മഹാരാഷ്​ട്രയിൽ തുടരുന്നത്​. ഏകദേശം, 67,000 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ്​ സ്ഥിരീകരിച്ചത്

TAGS :

Next Story