ഓക്സിജൻ ക്ഷാമം; ആദ്യ ഓക്സിജൻ എക്സ്പ്രസ് മഹാരാഷ്ട്രയിലെത്തി
ഏഴ് ടാങ്കറുകളാണ് നാഗ്പൂരിലെത്തിയത്.
കോവിഡ് മൂലം പ്രതിസന്ധിയിലായ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി റെയിൽവേയുടെ ഓക്സിജൻ എക്സ്പ്രസ് മഹാരാഷ്ട്രയിലെത്തി. മഹാരാഷ്ട്രയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഏഴ് ടാങ്കറുകളാണ് നാഗ്പൂരിലെത്തിയത്. ഓരോ ടാങ്കറിലും 15 ടൺ ഓക്സിജനാണ് ഉണ്ടാകുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇത്തരത്തിലുള്ള ഓക്സിജന്‍ എക്സ്പ്രസ് ഓടിക്കുമെന്ന് റെയില്‍ വേ അറിയിച്ചിരുന്നു.
Next Story
Adjust Story Font
16