Quantcast

ജമ്മു കശ്മീർ മുൻ ഗവർണർ ജഗ് മോഹൻ അന്തരിച്ചു

വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്നാണ് അന്ത്യം.

MediaOne Logo

Web Desk

  • Updated:

    2021-05-04 09:17:39.0

Published:

4 May 2021 9:15 AM GMT

ജമ്മു കശ്മീർ മുൻ ഗവർണർ ജഗ് മോഹൻ അന്തരിച്ചു
X

ജമ്മു കശ്മീർ മുൻ ഗവർണർ ജഗ് മോഹൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്നാണ് അന്ത്യം. 1984 മുതൽ 1989 വരെയും 1990 ജനുവരി മുതൽ മെയ് വരെയും രണ്ടുതവണ ജമ്മു കശ്മീർ ഗവർണറായിരുന്നു. അഭിപ്രായ ഭിന്നതയെത്തുടർന്ന് വി.പി സിങ് സർക്കാർ അദ്ദേഹത്തെ ഗവർണർ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു.

സിവിൽ സർവീസ് മുൻ ഉദ്യോഗസ്ഥനായിരുന്ന ജഗ് മോഹന്‍ നിരവധി സർക്കാർ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ ഗവർണർ, കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയുടെ ലഫ്റ്റനന്‍റ് ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. 1996ൽ ബി.ജെ.പി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നഗര വികസനം- വിനോദ സഞ്ചാരം വകുപ്പുകളുടെ മന്ത്രിയായിരുന്നു.

1971ൽ പത്മശ്രീയും 1977ൽ പത്മഭൂഷനും 2016ൽ പത്മവിഭൂഷനും നൽകി രാജ്യം ജഗ് മോഹനെ ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

TAGS :

Next Story