Quantcast

മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്സിന്‍ എടുക്കാം

മുലയൂട്ടുന്ന എല്ലാ അമ്മമാര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കണമെന്ന ദേശീയ വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു

MediaOne Logo

Web Desk

  • Published:

    20 May 2021 3:11 AM GMT

മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്സിന്‍ എടുക്കാം
X

മുലയൂട്ടുന്ന എല്ലാ അമ്മമാര്‍ക്കും കോവിഡ് വാക്സിന്‍ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗികൾക്ക് മൂന്ന് മാസത്തിന് ശേഷം കോവിഡ് വാക്സിൻ എടുക്കാമെന്നും കേന്ദ്രം അറിയിച്ചു.

മുലയൂട്ടുന്ന എല്ലാ അമ്മമാര്‍ക്കും കോവിഡ് 19 വാക്സിന്‍ നല്‍കണമെന്ന ദേശീയ വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. മുലയൂട്ടുന്ന അമ്മമാരേയും അവരുടെ കുഞ്ഞുങ്ങളേയും കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ വാക്സിന്‍ നല്‍കണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഠനങ്ങളുടെ പിന്‍ബലമില്ലാത്തതിനാല്‍ വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇന്ത്യയില്‍ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുന്നതും തുടങ്ങിയിട്ടില്ല. ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഗര്‍ഭിണികളില്‍ വാക്സിന്‍ ഫലപ്രദമാണെന്ന പഠനങ്ങള്‍ വന്നു. പല രാജ്യങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി. ഇന്ത്യയില്‍ അത്തരം പഠനങ്ങള്‍ പുറത്തുവന്നിട്ടില്ല.

കോവിഡ് നെഗറ്റീവായവര്‍ മൂന്ന് മാസത്തിന് ശേഷമേ വാക്സിന്‍ എടുക്കേണ്ടതുള്ളൂ. കോവിഡ് ബാധക്ക് ശേഷം ആര്‍ടിപിസിആര്‍ നെഗറ്റീവായാല്‍ രക്തദാനം ചെയ്യാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്സിന്‍ ആദ്യ ഡോസ് എടുത്തതിന് ശേഷം കോവിഡ് ബാധിച്ചാല്‍ നെഗറ്റീവായതിന് ശേഷം മൂന്ന് മാസം കഴിഞ്ഞ് മാത്രമേ രണ്ടാം ഡോസ് സ്വീകരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story