Quantcast

രോഗികള്‍ കൂടി; കോവിഡ് സെന്ററായി ഡൽഹിയിലെ ഗ്രീൻപാർക്ക് മസ്ജിദ്

ഡൽഹിയില്‍ 32.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

MediaOne Logo

Web Desk

  • Published:

    30 April 2021 11:50 AM GMT

രോഗികള്‍ കൂടി; കോവിഡ് സെന്ററായി ഡൽഹിയിലെ ഗ്രീൻപാർക്ക് മസ്ജിദ്
X

ഡൽഹി: കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതോടെ മസ്ജിദിൽ കോവിഡ് കേന്ദ്രമൊരുക്കി മുസ്‌ലിംകൾ. ഡൽഹിയിലെ ഗ്രീൻപാർക്ക് മസ്ജിദാണ് കോവിഡ് സെന്ററാക്കി മാറ്റിയത്. പത്തു ബെഡുകളാണ് മസ്ജിദിൽ ഒരുക്കിയിട്ടുള്ളത്.

'രോഗികൾക്ക് മരുന്നുകൾ, പിപിഇ കിറ്റുകൾ, സാനിറ്റൈസറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടിയോടെയാണ് ഇവിടെ അഡ്മിറ്റ് ചെയ്യുന്നത്. രോഗികൾക്ക് ഭക്ഷണവും നൽകുന്നുണ്ട്' - മസ്ജിദ് മാനജേിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.


ഡൽഹിയില്‍ 32.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ മാത്രം 395 പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 24,235 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അതിനിടെ, ഡൽഹിയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ് എന്നും കോവിഡിനെതിരെ പോരാട്ടമല്ല, യുദ്ധമാണ് നടക്കുന്നത് എന്നും ഡൽഹി ഹൈക്കോടതി പ്രതികരിച്ചു. അടിസ്ഥാന സൌകര്യങ്ങള്‍ക്ക് പണമില്ലാത്ത പ്രതിസന്ധിയല്ല ഉള്ളത് എന്നും ഭരണപരാജയമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും കോടതി തുറന്നടിച്ചു.

TAGS :

Next Story