സൗജന്യ വാക്സിൻ വിതരണം; മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം
സംസ്ഥാനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിൽ വാക്സിൻ വെയ്സ്റ്റേജും മാനദണ്ഡമാക്കും
സൗജന്യമായി വാക്സിൻ നൽകുന്നതിനുള്ള പുതിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി.18 വയസിന് മുകളിൽ പ്രായമുള്ളവരിൽ മുൻഗണനക്രമം സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം. സംസ്ഥാനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിൽ വാക്സിൻ വെയ്സ്റ്റേജും മാനദണ്ഡമാക്കും. സംസ്ഥാനങ്ങൾക്ക് വാക്സിൻ വിഹിതം നിശ്ചയിക്കുന്നതിന് ജനസംഖ്യ, കോവിഡ് കേസുകൾ, വാക്സിനേഷൻ പ്രക്രിയ എന്നിവ മാനദണ്ഡം. വാക്സിൻ വെയ്സ്റ്റേജ് സംസ്ഥാന വിഹിതത്തെ ദോഷകരമായി ബാധിക്കും. സംസ്ഥാനങ്ങൾക്കുള്ള വിഹിതം എത്രയാണെന്ന് നേരത്തെ തന്നെ അറിയിക്കും.
Next Story
Adjust Story Font
16