വാക്‌സിൻ വേണോ പണം വേണം; 18 വയസിന് മുകളിലുള്ളവർ വാക്‌സിന് പണം നൽകണം
മേയ് ഒന്നു മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുക
18 മുതൽ 45 വയസ്സുവരെയുള്ളവർ കോവിഡ് വാക്‌സിന് പണം നൽകണമെന്ന് കേന്ദ്രസർക്കാർ. ഈ പ്രായപരിധിയിലുള്ളവർ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
മേയ് ഒന്നു മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുക. 18 വയസു മുതൽ 45 വയസ് വരെയുള്ളവർ കോവിഡ് വാക്‌സിൻ ലഭിക്കാൻ നിർബന്ധമായും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. ഇവർക്കുള്ള കോവിഡ് വാക്‌സിൻ സ്വകാര്യ കേന്ദ്രങ്ങളിൽ വച്ച് മാത്രമായിരിക്കും ലഭിക്കുക.
കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് വാക്‌സിൻ നയം വ്യാപകമായി വിമർശിക്കപെടുമ്പോഴാണ് ഇത്തരത്തിലുള്ള വിചിത്ര ഉത്തരവുമായി സർക്കാർ വന്നിരിക്കുന്നത്.
Next Story
Adjust Story Font
16